കൊച്ചിയിൽ ഷെയർ ട്രേഡിങ്ങ് വഴി ഒരുകോടി തട്ടി; പ്രതികൾ പിടിയിൽ
തൊടുപുഴ വണ്ണപ്പുറം സ്വദേശി യാസീൻ, കൂട്ടാളി ആദിൽ എന്നിവരാണ് പിടിയിലായത്

കൊച്ചി: കൊച്ചിയിൽ ഷെയർ ട്രേഡിങ്ങ് വഴി ഒരുകോടി രൂപ തട്ടിയ കേസിൽ പ്രതികൾ പിടിയിൽ. തൊടുപുഴ വണ്ണപ്പുറം സ്വദേശി യാസീൻ, കൂട്ടാളി ആദിൽ എന്നിവരാണ് ഹിൽ പാലസ് പോലീസിന്റെ പിടിയിലായത്.
തൃപ്പൂണിത്തുറ സ്വദേശിയിൽ നിന്ന് ഒരുകോടി എട്ട് ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്. ഒരു മാസത്തിനിടെ പ്രതികളുടെ അക്കൗണ്ടിൽ മൂന്ന് കോടിയിലേറെ രൂപയെത്തി. യാസീന്റെ വിദേശത്തുള്ള സഹോദരനെതിരെയും അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
വാർത്ത കാണാം:
Next Story
Adjust Story Font
16

