Quantcast

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച റഹീം ജോലി ചെയ്ത ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം

MediaOne Logo

Web Desk

  • Updated:

    2025-09-20 13:26:27.0

Published:

20 Sept 2025 5:26 PM IST

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
X

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ പതിമൂന്ന്

വയസുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍ ഒമ്പതായി. ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. 5 മുതിര്‍ന്ന ആളുകള്‍ക്കും 4 കുട്ടികളുമാണ് ചികിത്സയിലുള്ളത്.

അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച റഹീം ജോലി ചെയ്ത ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശം. കോഴിക്കോട് പന്നിയങ്കരയിലുള്ള ശ്രീനാരായണ ഹോട്ടലിനാണ് കോര്‍പ്പറേഷന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ഇയാളുടെ കൂടെ താമസിക്കുകയും അതേ ഹോട്ടലില്‍ ജോലിയും ചെയ്തിരുന്ന ശശിയെ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെയും ഹോട്ടലിലെയും വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

TAGS :

Next Story