Quantcast

പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചതായി പരാതി; സ്‌നേഹക്കെതിരെ വീണ്ടും പോക്‌സോ കേസ്

പുളിപ്പറമ്പ് തോട്ടാറമ്പിലെ സ്‌നേഹ മെർലിനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

MediaOne Logo

Web Desk

  • Published:

    5 April 2025 7:44 AM IST

One more pocso case registered against Sneha Merlin
X

കണ്ണൂർ: തളിപ്പറമ്പിൽ 12കാരിയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. പുളിപ്പറമ്പ് തോട്ടാറമ്പിലെ സ്‌നേഹ മെർലിൻ (23)നെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരനെയാണ് സ്‌നേഹ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസും കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌നേഹക്കെതിരെ വീണ്ടും കേസെടുത്തത്.

കഴിഞ്ഞ മാസമാണ് സ്‌നേഹക്കെതിരെ ആദ്യ പോക്‌സോ കേസെടുത്തത്. സ്‌കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നാണ് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.

ഫെബ്രുവരിയിലായിരുന്നു സ്‌നേഹ പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്‌നേഹയുടെ പേരിൽ തള്ളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മുമ്പും പോക്‌സോ കേസുണ്ട്.

TAGS :

Next Story