ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു
മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്

ഇടുക്കി: ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ. വെള്ളത്തൂവൽ സ്വദേശി വിക്രമന്റെ വീടിനാണ് ഇന്നലെ രാത്രി തീ പിടിച്ചത്. മരിച്ചത് ആരെന്ന് വ്യക്തമല്ല, മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്.
വെള്ളത്തൂവൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ആളെ തിരിച്ചറിയാൻ കഴിയൂ.
Next Story
Adjust Story Font
16

