മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ടുപേർ മരിച്ചു
മാവേലിക്കര സ്വദേശി രാഘവ്, ഹരിപ്പാട് സ്വദേശി വിനു എന്നിവരാണ് മരിച്ചത്

ആലപ്പുഴ: മാവേലിക്കരയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ടുപേർ മരിച്ചു. മാവേലിക്കര സ്വദേശി രാഘവ്, ഹരിപ്പാട് സ്വദേശി വിനു എന്നിവരാണ് മരിച്ചത്. വിനുവിന്റെ മൃതദേഹം അച്ചൻകോവിലാറിൽ നിന്നാണ് കണ്ടെത്തിയത്.
ഇരുവരെയും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമാണം നടക്കവെ ഗർഡർ ഇടിഞ്ഞ് വീണാണ് അപകടം. ചെന്നിത്തല-ചെട്ടിക്കുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
Next Story
Adjust Story Font
16

