Quantcast

ഇടുക്കിയിൽ കാട്ടാനയാക്രമണം: ഒരാൾ കൊല്ലപ്പെട്ടു

കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-03-04 07:49:14.0

Published:

4 March 2024 5:18 AM GMT

One person killed in a wild Elephant attack in Kanjiraveli, Neriamangalam, Idukki
X

ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കാഞ്ഞിരവേലി സ്വദേശി ഇന്ദിരയാണ് (70) കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണപ്പെട്ടത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലാണുള്ളത്. തൊട്ടടുത്ത് റബ്ബർ ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന തൊഴിലാളികാണ് ആനയെ ഓടിച്ച് ഇന്ദിരയെ ആശുപത്രിയിലെത്തിച്ചത്. ഈ വർഷം അഞ്ചാമത്തെയാളാണ് ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. എറണാകുളത്തിന്റെയും ഇടുക്കിയുടെ അതിർത്തിപ്രദേശമാണ് കാഞ്ഞിരവേലി. ഇരു ജില്ലകളിലെയും ആർആർടികൾ തമ്മിൽ ധാരണയില്ലാത്തത് ആനയെ പ്രതിരോധിക്കുന്നതിൽ തടസ്സമാകുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഫെബ്രുവരി 10നാണ് വയനാട്ടിലും ഒരാളെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ബേലൂർ മഗ്‌ന പനച്ചിയിൽ അജീഷിനെയാണ് ചവിട്ടി കൊലപ്പെടുത്തിയത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.



TAGS :

Next Story