Quantcast

ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നു; പുതിയ അധ്യയന വർഷത്തിലും ആദിവാസി ഊരുകളിൽ ആശങ്ക മാത്രം

272 ഓളം ഏകാധ്യാപക വിദ്യാലയങ്ങളിൽ ഏറിയ പങ്കും പൂട്ടി

MediaOne Logo

Web Desk

  • Published:

    1 Jun 2022 1:46 AM GMT

ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നു; പുതിയ അധ്യയന വർഷത്തിലും ആദിവാസി ഊരുകളിൽ ആശങ്ക മാത്രം
X

ഇടുക്കി: രണ്ട് വർഷക്കാലത്തിന് ശേഷം പുതിയ അധ്യയന വർഷമെത്തുമ്പോൾ ആശങ്കയിലാണ് ആദിവാസി മേഖലയിലയിലുള്ളവർ. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതും തുടർ നടപടികളിൽ വ്യക്തതയില്ലാത്തതുമാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്.

ഗോത്ര വർഗ മേഖലകളിലെയും തീരപ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനാണ് സംസ്ഥാനത്തുടനീളം ഏകാധ്യാപക വിദ്യാലയങ്ങൾ ആരംഭിച്ചത്.

272 ഓളം ഏകാധ്യാപക വിദ്യാലയങ്ങളിൽ ഏറിയ പങ്കും പൂട്ടി.സംസ്ഥാനത്തെ പിന്നോക്ക മേഖലകളിൽ മോഡൽ സ്‌കൂളുകൾ ആരംഭിച്ചതിനാലാണ് ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടുന്നതെന്നാണ് സർക്കാർ വാദം. എന്നാൽ ഇടുക്കി പോലുള്ള ജില്ലകളിൽ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ ഏഴ് സ്‌കൂളുകൾ നിലനിർത്തിയപ്പോൾ 59 സ്‌കൂളുകൾക്കാണ് പൂട്ട് വീണത്.

ഏകാധ്യാപക സ്‌കൂളുകളിൽ അധ്യാപകരായി പ്രവർത്തിച്ചവരെ പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്വീപ്പർ തസ്തികയിൽ നിയമിക്കുമെന്നും കുട്ടികളെ അടുത്ത സ്‌കൂളുകളിലേക്ക് മാറ്റുമെന്നാണ് സർക്കാർ പ്രഖ്യാപനം. ആദിവാസി മേഖലകളിലെ കുട്ടികളെ പൊതു വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കുന്നതിനും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന് തടയിടാനും കഴിഞ്ഞിരുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ ഇല്ലാതാകുന്നതിന്റെ ആശങ്കയും മലയോര ജനതയ്ക്കുണ്ട്.

TAGS :

Next Story