Quantcast

ദ്യശ്യ സമസ്യ: ഓണ്‍ലൈന്‍ പ്രശ്‌നോത്തരി നാളെ രാവിലെ നോര്‍ക്ക വെബ്‍സൈറ്റില്‍

വിജയികള്‍ക്ക് ലോകകേരളസഭയുടെ വൈജ്ഞാനിക കലാസന്ധ്യയില്‍ പങ്കെടുക്കാന്‍ അവസരവും ക്യാഷ് അവാര്‍ഡും

MediaOne Logo

Web Desk

  • Updated:

    2022-06-08 11:12:47.0

Published:

8 Jun 2022 11:09 AM GMT

ദ്യശ്യ സമസ്യ: ഓണ്‍ലൈന്‍ പ്രശ്‌നോത്തരി നാളെ രാവിലെ നോര്‍ക്ക വെബ്‍സൈറ്റില്‍
X

ജൂണ്‍ 16 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 'ഇന്ദ്രധനുസ്സ്' എന്ന പേരില്‍ നടക്കുന്ന വൈജ്ഞാനിക കലാസന്ധ്യയില്‍ കേരളത്തെ കുറിച്ചുളള ദ്യശ്യ സമസ്യയില്‍ പങ്കെടുക്കാന്‍ അവസരം. ജൂണ്‍ 17, 18 തീയതികളിലായി തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാം ലോകകേരളസഭയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വൈജ്ഞാനിക കലാസന്ധ്യ നടത്തുന്നത്.

ഗ്രാന്‍റ് മാസ്റ്റര്‍ ജി.എസ്. പ്രദീപായിരിക്കും ദ്യശ്യ സമസ്യ നയിക്കുന്നത്. ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയില്‍ വിജയികളാകുന്നവരായിരിക്കും ഈ സമസ്യയില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെടുക. ദ്യശ്യ സമസ്യയില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ പ്രശ്‌നോത്തരി ജൂണ്‍ ഒമ്പതിന് രാവിലെ 11.00 മണിക്ക് www.norkaroots.org എന്ന വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും.

ലോകത്ത് എവിടെയുമുളള മലയാളികള്‍ക്കും പ്രായഭേദമന്യേ പങ്കെടുക്കാം. വിജയികള്‍ക്ക് ഇന്ദ്രധനുസ്സില്‍ പങ്കെടുക്കാനുളള അവസരവും ക്യാഷ് അവാര്‍ഡും ലഭിക്കും. വെബ്‍സൈറ്റില്‍ പ്രശ്‌നോത്തരി പ്രസിദ്ധീകരിച്ച ശേഷമുളള ആദ്യ ഒരു മണിക്കൂറില്‍ ലഭിക്കുന്ന ഉത്തരങ്ങളാണ് പരിഗണിക്കുക. കൂടുതല്‍ ശരിയുത്തരങ്ങള്‍ അയക്കുന്ന നാലു പേരെയാണ് മത്സരത്തിനായി തെരഞ്ഞെടുക്കുക.

പങ്കെടുക്കുന്നവര്‍ ഉത്തരങ്ങള്‍, ക്രമനമ്പര്‍ സഹിതം +91-8089768756 എന്ന വാട്‍സ്ആപ്പ് നമ്പറിലേയ്ക്ക് അയക്കേണ്ടതാണ്. മത്സരാര്‍ത്ഥിയുടെ പേരും ഫോണ്‍നമ്പരും ഉത്തരങ്ങളോടൊപ്പം നല്‍കണം.

വിശദ വിവരങ്ങള്‍ക്ക്:

ഫോണ്‍: 9961208149

TAGS :

Next Story