Quantcast

പ്രതിപക്ഷ നേതൃസ്ഥാനം; ചെന്നിത്തലക്ക് വേണ്ടി സമ്മർദ്ദം ചെലുത്തിയെന്ന വാർത്തകളെ തള്ളി ഉമ്മൻചാണ്ടി

സമൂഹ മാധ്യമങ്ങളിൽ ഉമ്മൻചാണ്ടിക്കെതിരെ കോൺഗ്രസ്​ പ്രവർത്തകർ രൂക്ഷ വിമർശനവുമായി എത്തിയതോടെയാണ് വിശദീകരണകുറിപ്പുമായി അദ്ദേഹം തന്നെ രംഗത്ത്‌ വന്നത്

MediaOne Logo

Web Desk

  • Published:

    22 May 2021 4:33 AM GMT

പ്രതിപക്ഷ നേതൃസ്ഥാനം; ചെന്നിത്തലക്ക് വേണ്ടി സമ്മർദ്ദം ചെലുത്തിയെന്ന വാർത്തകളെ തള്ളി  ഉമ്മൻചാണ്ടി
X

പ്രതിപക്ഷ നേതാവായി രമേശ്‌ ചെന്നിത്തലയെ നിലനിർത്താൻ സമ്മർദം ചെലുത്തിയെന്ന വാർത്തകളെ തള്ളി ഉമ്മൻ ചാണ്ടി രംഗത്ത്. എ.ഐ.സി.സി നിരീക്ഷകർക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പിന്നീട് പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു. മറിച്ചുള്ള തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അസത്യമാണെന്നും ഉമ്മൻചാണ്ടി ഫേസ്ബുക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

സമൂഹ മാധ്യമങ്ങളിൽ ഉമ്മൻചാണ്ടിക്കെതിരെ കോൺഗ്രസ്​ പ്രവർത്തകർ രൂക്ഷ വിമർശനവുമായി എത്തിയതോടെയാണ് വിശദീകരണകുറിപ്പുമായി അദ്ദേഹം തന്നെ രംഗത്ത്‌ വന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണയ്​ക്കുന്നുവെന്ന വാർത്തകൾ വന്നതാണ് വിമർശനത്തിനിടയാക്കിയത്​. രാജീവ് ​ഗാന്ധിയുടെ ഓർമ്മദിനത്തിൽ ഉമ്മൻ ചാണ്ടി ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴെ കോൺഗ്രസ്​ പ്രവർത്തകർ വിമർശനകമൻറുകളുമായി എത്തുകയായിരുന്നു.

ഉമ്മൻചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

എ.ഐ.സി.സി നിരീക്ഷകർക്ക് മുന്നിൽ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. മറിച്ചുള്ള മാധ്യമ വാർത്തകൾ അസത്യമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കുറിച്ച് വന്നിട്ടുള്ള അഭ്യുഹങ്ങൾ സത്യവിരുദ്ധമാണ്. അതുസംബന്ധിച്ച ചർച്ച ഒരു വേദിയിലും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ച അശോക് ചവാൻ കമ്മിറ്റി കേരളത്തിലേക്ക് എത്താനിരിക്കുന്നതേയുള്ളൂ. ബോധപൂർവം സൃഷ്ടിക്കപ്പെട്ട വ്യാജവാർത്തകളിൽ സഹപ്രവർത്തകർ വീണു പോകരുതെന്ന് അഭ്യർത്ഥിക്കുന്നു.

#OCspeaks

TAGS :

Next Story