Quantcast

തെറ്റുപറ്റിയത് തനിക്കെന്ന് ഉമ്മന്‍ചാണ്ടി; ഉമ്മൻചാണ്ടി തന്‍റെ രക്ഷാകർത്താവെന്ന് ചെറിയാൻ ഫിലിപ്പ്

വൈകാരികമായ എടുത്തുചാട്ടം നടത്തിയ ആളാണ് താനെന്ന് ചെറിയാൻ ഫിലിപ്പ്

MediaOne Logo

Web Desk

  • Updated:

    2021-10-25 13:56:07.0

Published:

25 Oct 2021 12:21 PM GMT

തെറ്റുപറ്റിയത് തനിക്കെന്ന് ഉമ്മന്‍ചാണ്ടി; ഉമ്മൻചാണ്ടി തന്‍റെ രക്ഷാകർത്താവെന്ന് ചെറിയാൻ ഫിലിപ്പ്
X

സിപിഎമ്മുമായി അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോൺഗ്രസിലേക്കെന്ന സൂചന നൽകി ചെറിയാന്‍ ഫിലിപ്പ്. കോൺഗ്രസ് വിട്ടതിന് ശേഷം ഉമ്മന്‍ചാണ്ടിയുമൊത്ത് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയിലാണ് ഉമ്മൻചാണ്ടിയും ചെറിയാൻ ഫിലിപ്പും മനസ് തുറന്നത്. ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ രക്ഷാകർതൃത്വം ആഗ്രഹിക്കുന്നുവെന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്‍റെ പ്രതികരണം.

മുൻ ഉപമുഖ്യമന്ത്രിയും ലീഗ് നേതാവുമായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ പേരിലുള്ള പുരസ്കാരം ചെറിയാന്‍ ഫിലിപ്പിന് സമ്മാനിച്ച ചടങ്ങിലായിരുന്നു ഉമ്മൻചാണ്ടിയുടെ കുറ്റസമ്മതം. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം. സീറ്റ് കിട്ടാത്തതിന് ചെറിയാൻ ഫിലിപ്പ് പാർട്ടി വിട്ടതിൽ തെറ്റ് പറ്റിയത് തനിക്കാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സമീപകാല രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ചു കൂടി എടുത്തു പറഞ്ഞ ഉമ്മൻചാണ്ടി ചെറിയാൻ ഫിലിപ്പിനെ പരോക്ഷമായി സ്വാഗതം ചെയ്തു.

അവാർഡ് സ്വീകരിച്ച് നടത്തിയ മറുപടി പ്രസംഗത്തിൽ കോൺഗ്രസ് വിട്ട അനുഭവം ചെറിയാന്‍ ഫിലിപ്പ് പങ്കുവെച്ചു. ഉമ്മൻചാണ്ടിയുടെ രക്ഷാകർതൃത്വം ഇനിയും ഉണ്ടാകണം. വൈകാരികമായ എടുത്തുചാട്ടം നടത്തിയ ആളാണ് താനെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

TAGS :

Next Story