Quantcast

ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം തെരഞ്ഞെടുപ്പിൽ ആയുധമാക്കി സി.പി.എം

ചാണ്ടി ഉമ്മന്റെ പഴയ ഫേസ്ബുക്ക് കമന്റ് ആയുധമാക്കിയാണ് സി.പി.എം പ്രചാരണം.

MediaOne Logo

Web Desk

  • Updated:

    2023-08-12 04:42:18.0

Published:

12 Aug 2023 10:00 AM IST

Prayers begin at Oommen Chandy
X

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആയുധമാക്കി സി.പി.എം. ചാണ്ടി ഉമ്മന്റെ പഴയ ഫേസ്ബുക്ക് കമന്റ് ഉയർത്തി കെ. അനിൽ കുമാർ രംഗത്തെത്തി. ചികിത്സ സംബന്ധിച്ച വി.ഡി സതീശന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് അനിൽ കുമാർ പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് ആയുർവേദ ചികിത്സ മാത്രമേ ആവശ്യമുള്ളൂ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് കമന്റ്. 2022 ഒക്ടോബറിലെ ഫേസ്ബുക്ക് കമന്റാണ് സി.പി.എം പുറത്തുവിട്ടത്. 2019 മുതൽ ഉമ്മൻ ചാണ്ടിക്ക് നൽകിയ ചികിത്സകൾ വി.ഡി സതീശൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

ഇന്ന് ഉച്ചയോടെയാണ് സി.പി.എമ്മിന്റെ സ്ഥാനാർഥി പ്രഖ്യാപനം. കോട്ടയത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന നേതൃയോഗങ്ങൾക്ക് ശേഷം ജെയ്ക്കിന്റെ പേര് പ്രഖ്യാപിക്കും. യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് വോട്ട് തേടി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം ഇന്ന് തുടങ്ങും.

TAGS :

Next Story