Quantcast

ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ ഉപതെരഞ്ഞെടുപ്പ് ഇല്ലാതെ തെരഞ്ഞെടുക്കണം: വി.എം.സുധീരൻ

ഉമ്മൻ ചാണ്ടി എന്ന സ്നേഹത്തിന് മുന്നിൽ രാഷ്ട്രീയ മത്സരം ഒഴിവാക്കണമെന്നും സുധീരൻ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-07-24 16:12:25.0

Published:

24 July 2023 4:11 PM GMT

ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ ഉപതെരഞ്ഞെടുപ്പ് ഇല്ലാതെ തെരഞ്ഞെടുക്കണം: വി.എം.സുധീരൻ
X

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഉമ്മൻ ചാണ്ടി എന്ന സ്നേഹത്തിന് മുന്നിൽ രാഷ്ട്രീയ മത്സരം ഒഴിവാക്കണം. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ തെരഞ്ഞെടുപ്പ് ഇല്ലാതെ തെരഞ്ഞെടുക്കണമെന്നും വി.എം.സുധീരൻ പറഞ്ഞു. തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളത്തിൽ സംസാരിക്കവെയാണ് പരാമർശം.

ചാണ്ടി ഉമ്മൻ വരുമെന്നാണ് നാമെല്ലാം പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തിൽ പുതിയ മാതൃക സൃഷ്ടിക്കാൻ നാം ചിന്തിക്കണം. തെരഞ്ഞെടുപ്പില്ലാതെ ആദരവ് പ്രകടിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും സുധീരൻ പറഞ്ഞു.

അയ്യങ്കാളി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കക്ഷി രാഷ്ട്രീയത്തിനതീതമായ ചടങ്ങായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. യു.ഡി.എഫിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും അത് വേഗത്തിൽ നികത്താനാകുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story