Quantcast

ഭൂട്ടാൻ വാഹനക്കടത്ത്‌: മമ്മൂട്ടിയുടെ രണ്ടുവീടുകളിലും കസ്റ്റംസ് പരിശോധന; ദുൽഖർ വാങ്ങിയത് ലാൻഡ് റോവറിന്റെ 2010 മോഡൽ ഡിഫെൻഡറെന്ന് കണ്ടെത്തൽ

ഭൂട്ടാനില്‍ നിന്ന് 150ഓളം വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നും ഇതില്‍ കേരളത്തില്‍ 30-40 വാഹനങ്ങള്‍ വിറ്റെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-09-23 09:21:38.0

Published:

23 Sept 2025 12:40 PM IST

ഭൂട്ടാൻ വാഹനക്കടത്ത്‌: മമ്മൂട്ടിയുടെ രണ്ടുവീടുകളിലും കസ്റ്റംസ് പരിശോധന; ദുൽഖർ വാങ്ങിയത് ലാൻഡ് റോവറിന്റെ 2010 മോഡൽ ഡിഫെൻഡറെന്ന് കണ്ടെത്തൽ
X

കൊച്ചി: ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ കടത്തിയെന്ന പരാതിയെന്ന പരാതിയില്‍ സംസ്ഥാനത്തുടനീളം കസ്റ്റംസിന്‍റെ പരിശോധന. നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയുമടക്കമുള്ള വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തി. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം ഇറക്കുമതി തീരുവ നൽകാതെ വാങ്ങി എന്ന പരാതിയിലാണ് 'ഓപറേഷൻ നുംഖൂർ' എന്ന പേരിൽ പരിശോധന നടത്തുന്നത്.

കൊച്ചിയിലെയും തിരുവനന്തപുരത്തെയും വീടുകളിലാണ് പരിശോധന.മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ രണ്ട് വീട്ടിലും പരിശോധന നടത്തി. ലാൻഡ് റോവറിന്റെ 2010 മോഡൽ ഡിഫെൻഡർ ദുൽഖർ സൽമാൻ വാങ്ങിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്‍റെ കൂടി സഹകരണത്തോടെയാണ് ദുൽഖര്‍ സല്‍മാന്‍റെ കൊച്ചിയിലെ വീട്ടില്‍ പരിശോധന നടത്തുന്നത്. ദുൽഖർ സൽമാന്റെ രണ്ട് കാറുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.ദുല്‍ഖറിന് കസ്റ്റംസ് സമന്‍സ് നല്‍കി.

ഭൂട്ടാനില്‍ നിന്ന് 150ഓളം വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നും ഇതില്‍ കേരളത്തില്‍ 30-40 വാഹനങ്ങള്‍ വിറ്റെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.0 ലക്ഷം രൂപക്ക് വാങ്ങിച്ച വാഹനങ്ങള്‍ 35-45 ലക്ഷം രൂപക്ക് വരെ ഇന്ത്യയില്‍ പലര്‍ക്കും വിറ്റുവെന്നും പരാതി ഉയര്‍ന്നിരുന്നു. തട്ടിപ്പ് അറിഞ്ഞുകൊണ്ടാണോ വാഹനം വാങ്ങിയതെന്നും പരിശോധിക്കും. സർക്കാർ ഉദ്യോഗസ്ഥനും ഐപിഎസ് ഉദ്യോഗസ്ഥനും വാഹനങ്ങൾ വാങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.ഇടനിലക്കാർ വ്യാജരേഖകൾ നൽകി വാഹനം വാങ്ങിയവരെ കബളിപ്പിച്ചെന്നാണ് സംശയിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ആഡംബര വാഹന ഷോറൂമുകളിലും യൂസ്ഡ് കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് തൊണ്ടയാടുള്ള ആഡംബർ കാർ ഷോറൂമില്‍ പരിശോധന നടന്നു.കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. 11 വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരളത്തിലേക്ക് കൂടുതൽ ആഡംബര വാഹനങ്ങൾ കടത്തിയെന്നാണ് കസ്റ്റംസിന് ലഭിക്കുന്ന വിവരം.


TAGS :

Next Story