Quantcast

ബജറ്റ് പ്രസംഗം ധനമന്ത്രി വാർത്താസമ്മേളനത്തില്‍ തിരുത്തിയെന്ന് പ്രതിപക്ഷം

കോവിഡ് മൂലം പ്രതിസന്ധിയിലായവര്‍‌ക്ക് 8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    4 Jun 2021 1:13 PM IST

ബജറ്റ് പ്രസംഗം ധനമന്ത്രി വാർത്താസമ്മേളനത്തില്‍ തിരുത്തിയെന്ന് പ്രതിപക്ഷം
X

ബജറ്റ് പ്രസംഗം മന്ത്രി കെ.എന്‍ ബാലഗോപാല്‍ വാർത്താസമ്മേളനത്തില്‍ തിരുത്തിയെന്ന് പ്രതിപക്ഷം. കോവിഡ് മൂലം പ്രതിസന്ധിയിലായവര്‍‌ക്ക് 8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി പറഞ്ഞിരുന്നു. ഇതിന് ഘടക വിരുദ്ധമായ കാര്യമാണ് വാർത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

ക്ഷേമ പെന്‍ഷന്‍ നല്‍കാനാണെന്ന് ബജറ്റ് അവതരണത്തിന് ശേഷം വിശദീകരിക്കുന്നത് ജനങ്ങളെ വഞ്ചിക്കലാണെന്നായിരുന്നു പ്രതിപക്ഷ നിലപാട്. വരും ദിവസം സഭയിലും മന്ത്രിക്കെതിരെ പ്രതിപക്ഷം ഈ പ്രഖ്യാപനം ആയുധമാക്കുമെന്ന് ഉറപ്പായി

TAGS :

Next Story