തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1100 ആയി പരിമിതപ്പെടുത്തണം; തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി
കൂടുതൽ പേർ ബൂത്തിൽ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിപ്പിക്കുകയും പോളിങ് വൈകാൻ കാരണമാകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ പരമാവധി 1300 വോട്ടർമാർക്കും മുനിസിപ്പൽ പ്രദേശങ്ങളിൽ 1600 വോട്ടർമാർക്കും ഓരോ പോളിങ് സ്റ്റേഷൻ ക്രമീകരണമെന്ന നിർദേശം അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്ത് നൽകി.
കൂടുതൽ പേർ ബൂത്തിൽ എത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിഭാരം വർധിപ്പിക്കുകയും പോളിങ് ബൂത്തുകൾക്ക് പുറത്ത് നീണ്ട നിരകൾ രൂപപ്പെടുകയും ചെയ്യും. ഇത് പലരും വോട്ട് ചെയ്യാൻ എത്താത്ത അവസ്ഥയിലേക്ക് എത്തിച്ചേക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഗ്രാമ-നഗര വ്യത്യാസമില്ലാതെ, ഓരോ പോളിങ് സ്റ്റേഷനും പരമാവധി 1100 വോട്ടർമാരെ മാത്രമായിപരിമിതപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

