സൂംബ ഡാൻസ് അടിച്ചേൽപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
സർക്കാർ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ആരെങ്കിലും പരാതി പറഞ്ഞാൽ അവരുമായി ചർച്ച നടത്തണമെന്നും വി.ഡി സതീശൻ

എറണാകുളം: സൂംബ ഡാൻസ് ആരുടേയും മേലെ അടിച്ചേൽപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എതിർക്കുന്നവരുമായി സർക്കാർ ചർച്ചക്ക് തയ്യാറാകണം. വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടി ഇത്തരം വിഷയങ്ങൾ ഇട്ടുകൊടുക്കരുതെന്നും സതീശൻ പറഞ്ഞു. സർക്കാർ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ആരെങ്കിലും പരാതി പറഞ്ഞാൽ അവരുമായി ചർച്ച നടത്തണം. ഇത്തരം കാര്യങ്ങൾ ആരുടേയും മേലെ അടിച്ചേൽപ്പിക്കേണ്ട കാര്യമില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇഷ്ടമുള്ളവർ ചെയ്യട്ടെ അല്ലാത്തവർ ചെയ്യേണ്ട. 'വ്യത്യസ്തമായ വേഷവിധാനങ്ങൾ, ഭാഷ, സംസ്കാരമൊക്കെയുള്ള രാജ്യമാണ് നമ്മുടേത്. ആ വ്യത്യസ്‍തതയാണ് നമ്മുടെ രാജ്യത്തിൻറെ മനോഹാരിത. ഇത്തരം കാര്യങ്ങളിലൊന്നും വിവാദങ്ങളിലേക്ക് പോകരുത്. അതിൽ നിന്ന് മുതലെടുക്കാൻ സാധ്യതയുള്ള ആളുകളുണ്ട്.' സതീശൻ പറഞ്ഞു.
Next Story
Adjust Story Font
16

