Quantcast

മിൽമ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ നീക്കമെന്ന് ആരോപണം; ഗവർണർക്ക് പ്രതിപക്ഷനേതാവ് കത്ത് നൽകി

കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

MediaOne Logo

Web Desk

  • Published:

    9 May 2022 12:18 PM GMT

മിൽമ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ നീക്കമെന്ന് ആരോപണം; ഗവർണർക്ക് പ്രതിപക്ഷനേതാവ് കത്ത് നൽകി
X

തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് കത്ത് നൽകി. റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇപ്പോൾ നിയമഭേദഗതിക്ക് ശ്രമിക്കുന്നത്. വളഞ്ഞ വഴിയിലൂടെ യൂണിയൻ പിടിച്ചെടുക്കുന്നതിനു വേണ്ടിയാണ് നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം നൽകുന്നത്. ഇതിന് വേണ്ടിയാണ് കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിലെ സെക്ഷൻ 28, സബ്‌സെക്ഷൻ എട്ട് എന്നിവ ഭേദഗതി ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് മാത്രമെ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ വോട്ടവകശമുള്ളൂ. സർക്കാർ നാമനിർദേശം ചെയ്യുന്ന അംഗങ്ങൾക്ക് കൂടി വോട്ടവകാശം നൽകുന്നത് റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കും. സർക്കാർ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ ഏകപക്ഷീയവും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14-ന്റെ നേരിട്ടുള്ള ലംഘനവുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

TAGS :

Next Story