Quantcast

മദ്യ നികുതി സഭയിൽ; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം

അടിയന്തര പ്രമേയം അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2026-06-23 07:45:46

Published:

23 Jun 2026 10:31 AM IST

മദ്യ നികുതി സഭയിൽ; സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം
X

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ. ബക്കാർഡി കമ്പനിക്ക് വേണ്ടിയാണ് നികുതിയിളവ് പ്രഖ്യാപിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ബജറ്റ് ചർച്ച ആയതിനാൽ പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാൻ ആകില്ലെന്ന് സ്പീക്കർ നിലപാടെടുത്തു.

മുഖ്യമന്ത്രിയുടെ ആവശ്യത്തെ തുടർന്ന് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. നികുതി കുറക്കുന്നതിന്‍റെ ഫയൽ നീക്കം അതിവേഗത്തിൽ നടന്നതിന്‍റെ രേഖകളും പുറത്തുവന്നു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചത് കോൺഗ്രസിലും സർക്കാരിനുള്ളിലും അഭിപ്രായവ്യത്യാസം ഉണ്ടാക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയുമായി വിഷയം ഉന്നയിക്കാൻ തീരുമാനിച്ചത് . കെ.എൻ ബാലഗോപാൽ നോട്ടീസിൽ എങ്കിലും ബജറ്റിൽ മേലുള്ള ചർച്ച പൂർത്തിയാക്കാത്തത് കൊണ്ട് പരിഗണിക്കാൻ കഴിയില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കേരളത്തിൽ മദ്യം ഒഴുക്കാനുള്ള നീക്കമാണ് നടന്നതെന്ന് ബാലഗോപാൽ ആരോപിച്ചു. ബക്കാഡി കമ്പനിക്ക് അമിതലാഭം ഉണ്ടാക്കാൻ ഉള്ള സൗകര്യം കൊടുക്കുകയായിരുന്നു എന്ന് പിണറായി ചൂണ്ടിക്കാട്ടി. സ്പീക്കർ വഴങ്ങാതായതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. ബക്കാഡി കമ്പനി 2023 നികുതിളവ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും എൽഡിഎഫ് സർക്കാർ അത് പരിഗണിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു . പ്രതിപക്ഷ നേതാവിൻ്റെ ആരോപണങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ സഭാ രേഖകളിൽ നിന്നും സഭാ ടിവിയിൽ നിന്നും പ്രതിപക്ഷ ആരോപണങ്ങൾ സ്പീക്കർ ഒഴിവാക്കി . സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. ഫയൽ നീക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതിവേഗതയിൽ നടന്നതിന്റെ രേഖകളും അതിനിടെ പുറത്തുവന്നു. അധികാരം ഏറ്റെടുത്ത് പിറ്റേദിവസം മുതലാണ് ഫയൽ നീക്കം വേഗത്തിലായത് . മൂന്നാഴ്ചക്കുള്ളിൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ ഫയലിൽ അതിവേഗം തീരുമാനമെടുക്കുകയും ചെയ്തു.



TAGS :

Next Story