സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം ഇന്ന് സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
പുതിയ യുജിസി മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയവും നിയമസഭ ഇന്ന് പാസാക്കും

കൂത്താട്ടുകുളം നഗരസഭയിൽ നിന്ന് സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചേക്കും. ചോദ്യോത്തരവേള ഇല്ലാത്തതുകൊണ്ട് ശൂന്യവേളയിലേക്ക് ആയിരിക്കും സഭ നേരിട്ട് കടക്കുക. കൂത്താട്ടുകുളം വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പുതിയ യുജിസി മാനദണ്ഡങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള പ്രമേയവും നിയമസഭ ഇന്ന് പാസാക്കും. തുടർന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും.
Next Story
Adjust Story Font
16

