Quantcast

സത്യപ്രതിജ്ഞാ ചടങ്ങ് ടി.വിയിൽ കണ്ട് പ്രതിപക്ഷം

MediaOne Logo

Web Desk

  • Updated:

    2021-05-20 14:10:07.0

Published:

20 May 2021 1:45 PM GMT

സത്യപ്രതിജ്ഞാ ചടങ്ങ് ടി.വിയിൽ കണ്ട് പ്രതിപക്ഷം
X

രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ എംഎൽഎമാർ നേരിട്ടെത്തിയില്ല . ബഹിഷ്കരണം അല്ലെന്നും കോവിഡ് പശ്ചാത്തലത്തിലാണ് ചടങ്ങ് ടി.വിയിൽ കണ്ടതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു . എൽഡിഎഫ് സർക്കാരിന് പ്രതിപക്ഷം ആശംസകൾ നേർന്നു

ബഹിഷ്കരണമല്ല, മറിച്ചു കോവിഡിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് ടി.വിയിലൂടെ കാണാനായിരുന്നു പ്രതിപക്ഷത്തിന്റെ തീരുമാനം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ ടി.വിയിലാണ് രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കണ്ടത് . വി.ഡി സതീശൻ ആലുവയിലെ വസതിയിലിരുന്ന് ചടങ്ങുകൾ കണ്ടു . എൽഡിഎഫ് സർക്കാരിന് അദ്ദേഹം ആശംസകളും നേർന്നു . പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ കാരത്തോട്ടെ വീട്ടിലായിരുന്നു . സത്യപ്രതിജ്ഞാ ചടങ്ങിൽ ധൂർത്ത് ഉണ്ടായെന്നും അതൊഴിവാക്കാമായിരുന്നുവെന്നും പ്രതിപക്ഷനേതാക്കൾ പറഞ്ഞു

TAGS :

Next Story