Quantcast

വെന്തുരുകി കേരളം; പാലക്കാട്ട് ഓറഞ്ച് അലർട്ട് തുടരുന്നു

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    1 May 2024 6:25 AM IST

heat warning
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിന് മാറ്റമില്ല. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ നാളെ വരെ ജില്ലയിൽ ഓറഞ്ച് മുന്നറിയിപ്പ് തുടരും. കാലാവസ്ഥ വകുപ്പിന്‍റെ ഇന്നലത്തെ കണക്കുകൾ പ്രകാരം പാലക്കാട് ജില്ലയിൽ ഉയർന്ന താപനില സാധാരണയെക്കാൾ 4.4 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി.

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 3 മുതൽ 3.5 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്തി. ഉയർന്ന താപനില നിലനിൽക്കുന്നതിനാൽ ഈ ജില്ലകളിലും സമീപ ജില്ലകളിലും ഇന്ന് പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.



TAGS :

Next Story