Quantcast

പുതുപ്പള്ളിയിലെ ഓണക്കിറ്റ് വിതരണം നിർത്തി വയ്ക്കാൻ നിർദേശം

തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്നതുവരെ കിറ്റ് വിതരണം നിർത്തി വയ്ക്കാനാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗളിന്റെ നിർദേശം

MediaOne Logo

Web Desk

  • Updated:

    2023-08-25 16:11:53.0

Published:

25 Aug 2023 4:03 PM GMT

Order to stop distribution of Onakkit in Puthupally
X

കോട്ടയം: തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്നതു വരെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണ കിറ്റ് വിതരണം നിർത്തി വയ്ക്കാൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിൻ്റെ നിർദേശം. ഇതു സംബസിച്ച് കോട്ടയം ജില്ല തിരഞ്ഞെടുപ്പ് ഓഫീസർക്ക് സി ഇ ഒ കത്ത് നൽകി.

ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കോട്ടയം ജില്ലയിലെ കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തു നൽകിയിരുന്നു. ഇതിനിടെയാണ് വിതരണം നിർത്തി വയ്ക്കാനുള്ള നിർദേശം.

updating

TAGS :

Next Story