'സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം'; എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ
'ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നി'

കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.
അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്എഫ്ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.
Next Story
Adjust Story Font
16

