സി. കെ ജാനുവും തുഷാർ വെള്ളാപ്പള്ളിയും സംഘപരിവാർ പാലങ്ങൾ: സിപിഎം നേതാവ് പി. ഗഗാറിൻ
ഇടനിലയില്ലാതെ ഇപ്പോൾ ആദിവാസി കേന്ദ്രങ്ങളിൽ ആർഎസ്എസിന് കയറാമെന്നായി എന്നും ഗഗാറിൻ മീഡിയവണിനോട് പറഞ്ഞു

വയനാട്: സി. കെ ജാനുവും തുഷാർ വെള്ളാപ്പള്ളിയും സംഘപരിവാർ പാലങ്ങളെന്ന് സിപിഎം വയനാട് മുൻ ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. ആദിവാസി ഉന്നതികളിൽ സംഘപരിവാർ കയറിയത് സി. കെ ജാനു വഴി. ഈഴവ കേന്ദ്രങ്ങളിൽ സംഘപരിവാർ കയറിയത് തുഷാർ വെള്ളാപ്പള്ളി വഴി. ജാനുവും തുഷാറും ഇനി സംഘപരിവാറിന് ആവശ്യമില്ലെന്നും ജാനുവിന്റെ ഇടനിലയില്ലാതെ ഇപ്പോൾ ആദിവാസി കേന്ദ്രങ്ങളിൽ ആർഎസ്എസിന് കയറാമെന്നായി എന്നും ഗഗാറിൻ മീഡിയവണിനോട് പറഞ്ഞു.
സൗജന്യങ്ങൾ നൽകിയാണ് ആർഎസ്എസ് ഉന്നതിയിലേക്ക് കടന്ന് കയറാൻ ശ്രമിക്കുന്നത്. ഇത് തടയാൻ സിപിഎം ബോധപൂർവമായ ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനമില്ല. പഴയ കാലത്തെ ഓർമയിൽ ജീവിക്കുന്ന ആൾകൂട്ടം മാത്രമാണ് ഉള്ളത്. സംഘടന സംവിധാനം ദുർബലമാണ്. മത സ്താപനങ്ങളെയൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് അവർ നന്നായി ഉപയോഗിക്കുന്നു. ലീഗിൻ്റെ ശേഷിയായിരുന്നു തെരഞ്ഞെടുപ്പ് വിജയങ്ങളിൽ യുഡിഎഫിൻ്റെ കരുത്ത്. പക്ഷെ വയനാട്ടിൽ ഇന്ന് ലീഗിന്റെ ശക്തമായ കേന്ദ്രങ്ങളെല്ലാം തകർന്നുവെന്നും ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നും ഗഗാറിൻ പറഞ്ഞു.
Adjust Story Font
16

