'ബിരിയാണി ചെമ്പിൽ സ്വര്‍ണം കടത്തിയെന്ന് പ്രചരിപ്പിച്ചവരാണ് കത്ത് വിവാദത്തിനും പിന്നില്‍': പി.ജയരാജൻ
അൽപായുസ്സ് മാത്രമുള്ള വിവാദമായി ഇതും കെട്ടടങ്ങുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു

കണ്ണൂര്‍: സിപിഎമ്മിനെതിരായ കത്ത് വിവാദത്തിന് അൽപ്പായുസ് മാത്രമാണെന്ന് പി.ജയരാജൻ.ക ത്ത് വിവാദവും അൽപായുസ്സ് മാത്രമുള്ള വിവാദമായി കെട്ടടങ്ങും. ബിരിയാണി ചെമ്പിൽ സ്വര്‍ണം കടത്തിയെന്ന് പ്രചരിപ്പിച്ചവരാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
'ബിരിയാണി ചെമ്പിൽ സ്വര്‍ണം കടത്തിയെന്ന് പ്രചരിപ്പിച്ചവരാണ് വലതു പക്ഷ മാധ്യമങ്ങൾ.ആ മാധ്യമങ്ങള്‍ സിപിഎം വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും.അതിന് അവസാനമുണ്ടാകില്ല. അവർ തന്നെയാണ് ഈ വിവാദങ്ങൾക്ക് പിന്നിലും'..ജയരാജൻ പറഞ്ഞു.
Next Story
Adjust Story Font
16

