Quantcast

'സ്വന്തം നിലനിൽപ് ചോദ്യം ചെയ്യപ്പെടുമ്പോൾ ഒരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾക്ക് മുമ്പിൽ വന്ന് പച്ചക്കള്ളം പറയുകയാണ് ജലീൽ'; പി.കെ അബ്ദുറബ്ബ്

ആളുകളെപ്പറ്റി അന്വേഷിക്കാൻ ദുബൈയിൽ വരെ പോയി പരിചയമുള്ള ജലീൽ തന്നെയാണ് അതിന് നല്ലത്

MediaOne Logo

Web Desk

  • Published:

    14 Sept 2025 2:09 PM IST

സ്വന്തം നിലനിൽപ് ചോദ്യം ചെയ്യപ്പെടുമ്പോൾ ഒരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾക്ക് മുമ്പിൽ വന്ന് പച്ചക്കള്ളം  പറയുകയാണ് ജലീൽ; പി.കെ അബ്ദുറബ്ബ്
X

കോഴിക്കോട്: മലയാളം സര്‍വകലാശാലക്ക് ഭൂമി ഏറ്റെടുത്തത് പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തായിരുന്നുവെന്ന് കെ.ടി ജലീൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്‍ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ അബ്ദുറബ്ബ്. മലയാളം സർവ്വകലാശാലക്കു വേണ്ടി വില നിർണയിക്കാൻ 2017ൽ അന്നത്തെ കലക്ടറായ അമിത് മീണ 2017 ജൂൺ 6 ന് വിളിച്ചു ചേർത്ത ഭൂവുടമകളുടെ യോഗത്തിൻ്റെ മിനുട്സ് അബ്ദു റബ്ബ് ഫേസ്ബുക്കിൽ പങ്കുവച്ചു.

ഈ മിനുട്സിന്‍റെ അടിയിലും വ്യക്തമായി പച്ചമലയാളത്തിൽ എഴുതി വെച്ചിട്ടുള്ളത് ' ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത് ' എന്നാണ്. അതായത് 2017 ജൂണിൽ പോലും സ്ഥലമേറ്റെടുപ്പ് നടന്നിട്ടില്ലാത്ത മലയാളം സർവ്വകലാശാലക്കാണ് ഞാൻ മന്ത്രിയായ സമയത്ത് സ്ഥലമേറ്റെടുത്തു എന്ന് ജലീൽ പറഞ്ഞതെന്നും അബ്ദു റബ്ബ് ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എൻ്റെ കാലത്ത് സ്ഥലമേറ്റെടുത്തെന്നും അതിനായി 2016 ഫെബ്രുവരിയിൽ കലക്ടർ വിളിച്ചു ചേർത്ത വില നിർണയ യോഗത്തിൽ ഞാൻ പങ്കെടുത്തു എന്നുമാണ് ജലീൽ ഇന്നലെ ആരോപിച്ചത്. എന്നാൽ അതേ മലയാളം സർവ്വകലാശാലക്കു വേണ്ടി വില നിർണയിക്കാൻ 2017ൽ അന്നത്തെ കലക്ടറായ അമിത് മീണ 2017 ജൂൺ 6 ന് വിളിച്ചു ചേർത്ത ഭൂവുടമകളുടെ യോഗത്തിൻ്റെ മിനുട്ട്സാണിത്.

ഈ മിനുട്ട്സിൻ്റെ അടിയിലും വ്യക്തമായി പച്ചമലയാളത്തിൽ എഴുതി വെച്ചിട്ടുള്ളത് ' ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത് ' എന്നാണ്. അതായത് 2017 ജൂണിൽ പോലും സ്ഥലമേറ്റെടുപ്പ് നടന്നിട്ടില്ലാത്ത മലയാളം സർവ്വകലാശാലക്കാണ് ഞാൻ മന്ത്രിയായ സമയത്ത് സ്ഥലമേറ്റെടുത്തു എന്ന് ജലീൽ പറഞ്ഞത്.

സ്വന്തം നില നിൽപ്പ് ചോദ്യം ചെയ്യപ്പെടുമ്പോൾ ഒരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾക്ക് മുമ്പിൽ വന്ന് പച്ചക്കള്ളം പറയുകയാണ് കെ.ടി.ജലീൽ. ഈ മിനുട്ട്സിൽ പറയുന്ന ഭൂവുടമകളുടെ പിന്നാമ്പുറങ്ങളിലേക്ക് ഞാൻ ഏതായാലും പോകുന്നില്ല. ആളുകളെപ്പറ്റി അന്വേഷിക്കാൻ ദുബൈയിൽ വരെ പോയി പരിചയമുള്ള ജലീൽ തന്നെയാണ് അതിന് നല്ലത്. തവനൂരിൽ നിന്നും കോഴിക്കോട് പോകും വഴി തിരൂരിലും, താനൂരിലും ഒന്നിറങ്ങി 'ഇവർക്കൊക്കെ എന്താണ് പണി' എന്ന് ചോദിക്കാൻ ധൈര്യമുണ്ടോ മിസ്റ്റർ ജലീൽ!

TAGS :

Next Story