നിലമ്പൂരില്‍ എന്‍ഡിഎക്ക് ഒറ്റ സ്ഥാര്‍ത്ഥി; സോഷ്യലിസ്റ്റ് ജനതാദള്‍ വിഭാഗത്തിന്റെ പിന്തുണ ബിജെപിക്ക്: പി.കെ കൃഷ്ണദാസ്
നിലമ്പൂരില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് പി.കെ കൃഷ്ണദാസ്

നിലമ്പൂര്‍: നിലമ്പൂരില്‍ സോഷ്യലിസ്റ്റ് ജനതാദള്‍ ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണ ബി ജെ പി സ്ഥാനാര്‍ത്ഥിക്കാണെന്ന് മുതിര്‍ന്ന ബി. ജെ. പി നേതാവ് പി.കെ കൃഷ്ണദാസ്. എന്‍ ഡി എക്ക് ഒറ്റ സ്ഥാനര്‍ത്ഥി മാത്രമാണ് ഉള്ളതെന്നും പി. കെ കൃഷ്ണദാസ് മീഡിയ വണ്ണിനോട് പറഞ്ഞു. നിലമ്പൂരില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളതെന്നും സോഷ്യലിസ്റ്റ് ജനതാദള്ളിന്റെ ഔദ്യേഗിക വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് അനാവശ്യമായ തെരഞ്ഞെടുപ്പാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ തെരഞ്ഞെടുപ്പാണ് നിലമ്പൂരിലെ ജനങ്ങള്‍ നേരിടുന്നതെന്നും നിലമ്പൂരില്‍ ബിജെപിക്ക് വലിയ പ്രതീക്ഷ ഉണ്ടാകാനുള്ള കാരണവും ഇതാണെന്ന് പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ഥിയായി മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്ന സമയത്ത് ബിജെപിക്ക് ഒരു ആശയകുഴപ്പവും ഇല്ല. എന്നാല്‍ മോഹന്‍ ജോര്‍ജ് സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ ഒരു മലയോരത്തിന്റെ മകനെ സ്ഥാനാര്‍ഥിയാക്കിയതില്‍ യുഡിഎഫിനും എല്‍ഡിഎഫിനും വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്‍ഡിഎക്ക് ഒരു സ്ഥാനാര്‍ഥിയെ ഉള്ളൂ, അത് മോഹന്‍ ജോര്‍ജാണ്. സോഷ്യലിസ്റ്റ് ജനതാദള്ളിന്റെ ഔദ്യേഗിക വിഭാഗം എന്‍ഡിഎയിലുണ്ട്. അതല്ലാതെ മറ്റാരെങ്കിലും നോമിനേഷന്‍ കൊടുത്തിട്ടുണ്ടോയെന്നത് തങ്ങള്‍ക്ക് അറിയില്ല. എസ്‌ജെഡിയുടെ ഔദ്യോഗിക പക്ഷം തങ്ങള്‍ക്കൊപ്പമുണ്ടെന്നും കൃഷ്ണ ദാസ് പറഞ്ഞു.
പ്രചാരണച്ചൂടില്‍ തിളച്ച് മറിയുകയാണ് നിലമ്പൂര്‍. കെ.സി.വേണുഗോപാലിന്റെ ക്ഷേമപെന്‍ഷന്‍ പരാമര്‍ശം ചര്‍ച്ചയാക്കാന്‍ എല്‍ഡിഎഫും മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം ഉയര്‍ത്തികാട്ടി യു.ഡി.എഫും പ്രചാരണം കടുപ്പിക്കുകയാണ്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ഥി പര്യടനം ഇന്നുമുതല്‍. ടിഎംസി പത്രിക തള്ളിയെങ്കിലും മത്സരിക്കാനുറച്ച് അന്‍വര്‍ രംഗത്തുണ്ട്.
Adjust Story Font
16

