Quantcast

'നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ'; പി.സരിൻ

ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് നൽകുന്നതിന് തുല്യമെന്നും സരിന്‍

MediaOne Logo

Web Desk

  • Updated:

    2025-10-05 06:52:57.0

Published:

5 Oct 2025 10:11 AM IST

നാടിന് നരകം സമ്മാനിച്ച് ഏതോ സ്വർഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാർ; പി.സരിൻ
X

പി.സരിന്‍ Photo| MediaOne

പാലക്കാട്: മുസ്‍ലിം ലീഗിനെതിരെ വർഗീയ പരാമർശവുമായി സിപിഎം നേതാവ് പി.സരിൻ. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ചവരാണ് ലീഗുകാരെന്ന് സരിന്‍ പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് സരിൻ്റെ പ്രസംഗം.മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്നാണ് പ്രചരിപ്പിക്കുന്നത് . അതോടെ ബിജെ പി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുകയാണെന്നും പി സരിൻ പറഞ്ഞു.

'മലപ്പുറം ജില്ലയോട് അടുത്ത് നിൽക്കുന്ന പ്രദേശമായതിനാൽ സെക്യുലർ രാഷ്ട്രീയത്തിൻ്റെ മുഖം പോലും തച്ചുടച്ച്കൊണ്ട് ലീഗ് ചെൽപ്പടിക്ക് നിർത്തുന്നു. കേരളത്തിൽ മുസ്‍ലിം ലീഗ് യുഡിഎഫിനെപ്പമാണ് ഡൽഹിയിൽ ഇന്‍ഡ്യ മുന്നണിയുടെ ഭാഗവും . തിരുവേഗപ്പുറയിലെ ലീഗുകാർക്ക് മതഭ്രാന്താണ്. എസ്‍ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നിവരെ ചേർത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്.ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് നൽകുന്നതിന് തുല്യമാണ്.മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്നാണ് പ്രചരിപ്പിക്കുന്നത്.അതോടെ ബിജെ പി സമം ഹിന്ദു എന്ന് ബി.ജെപിക്കാരും പ്രചരിപ്പിക്കുന്നു'.ബിജെപിക്കാര്‍ക്ക് വളരാൻ ഉള്ള സാഹചര്യം ലീഗ് ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്നും സരിന്‍ പറഞ്ഞു.


TAGS :

Next Story