രാഹുല്‍ കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണ: പി.സരിന്‍
പാലക്കാട് മുന്‍ എംഎല്‍എക്കും പ്രതിപക്ഷ നേതാവിനും കൂട്ടുത്തരവാദിത്തമുള്ള ക്രൈം ആണിതെന്നും സരിന്‍ വ്യക്തമാക്കി

കോഴിക്കോട്: രാഹുല്‍ മാങ്കുട്ടത്തില്‍ കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണെന്ന് സിപിഎം നേതാവ് പി.സരിന്‍. അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് ഏതറ്റം വരെയും താഴുമെന്നും പാര്‍ട്ടി രാഹുലിനെ സംരക്ഷിക്കുകയായിരുന്നെന്നും സരിന്‍ പറഞ്ഞു. പാലക്കാട് മുന്‍ എംഎല്‍എക്കും പ്രതിപക്ഷ നേതാവിനും കൂട്ടുത്തരവാദിത്തമുള്ള ക്രൈം ആണിതെന്നും സരിന്‍ മീഡിയവണിനോട് പറഞ്ഞു.
'വിഷയത്തില്‍ കോണ്‍ഗ്രസ് തുടരുന്ന മൗനം കേരളത്തിന്റെ പൊതുസമൂഹത്തോട് കാണിക്കുന്ന വലിയ അപഹാസ്യമായ സമീപനമാണ്. പ്രജ്വല്‍ രേവണ്ണ എന്ന സെക്ഷ്വല്‍ പ്രീഡേറ്ററിനെ കര്‍ണാടകയിലെ കോണ്‍ഗ്രസ് വലിയ കാര്യത്തില്‍ പൂട്ടി എന്നായിരുന്നല്ലോ പറഞ്ഞത്. അത് ജെഡിഎസ് എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ട അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ട് അതിനെ ആഘോഷിച്ചു. അദ്ദേഹം ചെയ്ത ക്രൈം അത് വിഡിയോയില്‍ പകര്‍ത്തി എന്നുള്ളതും ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ അന്ന് ഇതിന് ഇരയായതെന്നും ഇത് വര്‍ഷങ്ങളോളം നീണ്ടു നിന്നു എന്നതിന്റെ സമാന സ്വഭാവമുള്ളതാണ് ഇവിടെ നടന്നത്.
കേരളത്തിലെ പ്രജ്വല്‍ രേവണ്ണയാണ് ഈ യുവ എംഎല്‍എ. ആ എംഎല്‍എയുടെ പേര് പരാതിയായി പൊലീസിലോ പൊതുസമൂഹത്തിലോ കൃത്യമായി വരുന്നത് വരെ അത് പറയാതിരിക്കുക എന്നത് രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്. ആ പാര്‍ട്ടി അധികാരത്തിന് വേണ്ടി ഏതറ്റം വരെയും തരംതാഴും. ഈ വ്യക്തിയെ ആ പാര്‍ട്ടിക്കുള്ളിലെ ആളുകള്‍ എത്രകാലം സംരക്ഷിച്ചിരുന്നു എന്നത് പാര്‍ട്ടിക്കുള്ളിലെ പലര്‍ക്കും അറിയാം. പാലക്കാട് മുന്‍ എംഎല്‍എക്കും പ്രതിപക്ഷ നേതാവിനും കൂട്ടുത്തരവാദിത്തമുള്ള ക്രൈം ആണിത്,' പി . സരിന്‍ പറഞ്ഞു.
Adjust Story Font
16

