വിയർപ്പൊഴുക്കി നൂറുമേനി വിളയിച്ചെടുത്ത നെല്ല് വഴിയരികിൽ നശിക്കുന്നു; കണ്ണീരോടെ ആലപ്പുഴയിലെ കർഷകർ
മില്ലുടമകൾ നെല്ല് സംഭരണത്തിന് തയ്യാറാകുന്നില്ലെന്ന് കർഷകർ പറഞ്ഞു

Photo| MediaOne
ആലപ്പുഴ: വിയർപ്പൊഴുക്കി നൂറുമേനി വിളയിച്ചെടുത്ത നെൽക്കതിർ ആലപ്പുഴയിലെ കർഷകന് ഇന്ന് കണ്ണീരാണ്. വിയർപ്പിന്റെ അധ്വാനം ലഭിക്കുന്നില്ല. ഒരു കിൻ്റൽ നെല്ലിന് 14 കിലോ കിഴിവാണ് ആവശ്യപ്പെടുന്നത്. പുന്നപ്ര വടക്ക് പഞ്ചായത്തിലെ പൂന്തുരം പാടശേഖരത്തിൽ കൊയ്തെടുത്ത നെല്ലുകൾ മില്ലുടമ എടുക്കാതായതോടെ വഴിയരികിൽ നശിക്കുകയാണ്. മില്ലുടമകൾ നെല്ല് സംഭരണത്തിന് തയ്യാറാകുന്നില്ലെന്ന് കർഷകർ പറഞ്ഞു.സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമാണ്.
സംഭരിച്ച നെല്ലിൻ്റെ പണം ലഭിക്കാൻ വൈകുന്നതാണ് മറ്റൊരു പ്രതിസന്ധി. സർക്കാറിന്റെ ഇടപെടൽ ഫലപ്രദമായി ഇല്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് പാടശേഖരം സമിതി പ്രസിഡൻ്റ് വേണുകുട്ടൻ പറഞ്ഞു.
100 കിലോ നെല്ലിന് 68 കിലോ അരി എന്നതാണ് കേന്ദ്രമാനദണ്ഡം. എന്നാൽ കേരളത്തിൽ 64.5 കിലോഗ്രാം മാത്രം അരി ലഭിക്കുന്നുള്ളൂവെന്നാണ് മില്ലുമകളുടെ വാദം. നെല്ല് സംഭരണത്തിന് മില്ലുടമകൾ തയ്യാറാകാത്ത സാഹചര്യത്തിൽ കർഷകർ വലിയ ആശങ്കയിലാണ്.
Adjust Story Font
16

