Quantcast

തിരൂരങ്ങാടി വെന്നിയൂരിൽ പെയിന്റ് കടക്ക് തീപിടിച്ചു; നാലുപേർക്ക് പരിക്ക്

കട പൂർണമായും കത്തി നശിച്ചു.

MediaOne Logo

Web Desk

  • Published:

    12 Nov 2023 2:50 PM IST

paint shop caught fire in Venniyur
X

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിൽ പെയിന്റ് കടയിൽ തീപിടിത്തം. നാലുപേർക്ക് പരിക്കേറ്റു. കട പൂർണമായും കത്തി നശിച്ചു. രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് നിലയുള്ള കെട്ടിടത്തിലായിരുന്നു പെയിന്റ് കട പ്രവർത്തിച്ചിരുന്നത്.

രണ്ടാം നിലയിൽ വെൽഡിങ് ജോലികൾ നടന്നിരുന്നു. ഇതിനിടെ തീപ്പൊരി പാറിയാണ് തീ പടർന്നതെന്നാണ് സൂചന. വെൽഡിങ് തൊഴിലാളികളായ നാലുപേർക്കാണ് പരിക്കേറ്റത്. ഇവർ കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് ചാടിയാണ് രക്ഷപ്പെട്ടത്. ഫയർഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

TAGS :

Next Story