Quantcast

ബെംഗളൂരുവില്‍ ചിത്രപ്രദര്‍ശനമൊരുക്കി മലയാളികള്‍

ഒരുകൂട്ടം മലയാളികൾ ഒരുമിച്ചുള്ള ചിത്രപ്രദർശനം ‘കെഫി’ കർണാടക ചിത്രകലാ പരിഷത്തിൽ ആരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2023-05-05 06:48:42.0

Published:

5 May 2023 12:17 PM IST

Painting exhibition
X

ചിത്രകാരന്‍മാരും ചിത്രകാരികളും ഗ്യാലറിയില്‍ 

ബെംഗളൂരു: ഒരുകൂട്ടം മലയാളികൾ ഒരുമിച്ചുള്ള ചിത്രപ്രദർശനം ‘കെഫി’ കർണാടക ചിത്രകലാ പരിഷത്തിൽ ആരംഭിച്ചു. നാലാംനമ്പർ ഗാലറിയിലാണ് പ്രദർശനം.


ഗോവിന്ദൻ കണ്ണപുരം, കെ.കെ.ആർ. വെങ്ങര, സന്തോഷ് ചുണ്ട, പി.കെ. ഭാഗ്യലക്ഷ്മി, ഗോവിന്ദൻ മണ്ടൂർ, പ്രിയാ ഗോപാൽ, ഗിരീഷ് വെങ്ങര, എ.കെ. രാജേഷ് എന്നിവരുടെ 50 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഞായറാഴ്ച സമാപിക്കും.

പ്രശസ്ത ചിത്രകാരൻ ഗുരുദാസ് ഷേണായ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് വിദ്യാപ്രസാദ് പങ്കെടുത്തു. സ്പന്ദൻ ആർട്ടാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.




TAGS :

Next Story