Quantcast

പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോൾ റോഡിലേക്ക് മറിഞ്ഞു; ബസിനടിയിൽപ്പെട്ട് രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് അപകടം നടന്നത്

MediaOne Logo

Web Desk

  • Published:

    18 Aug 2025 11:15 AM IST

പിതാവിനൊപ്പം സ്‌കൂട്ടറിൽ പോകുമ്പോൾ റോഡിലേക്ക് മറിഞ്ഞു; ബസിനടിയിൽപ്പെട്ട് രണ്ടാംക്ലാസുകാരിക്ക് ദാരുണാന്ത്യം
X

പാലക്കാട്: സ്കൂട്ടറിൽ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ് അപകടം. രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്. സ്കൂട്ടർ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.പിതാവിനെപ്പം സ്കൂളിൽ പോകുന്നതിനിടെയാണ് അപകടം.

ബസ് ഓവര്‍ടേക്ക് ചെയ്യുമ്പോൾ സ്കൂട്ടറില്‍ തട്ടുകയും ഇതോടെ കുട്ടിയും പിതാവും റോഡിലേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബസിനടിയിലേക്ക് വീണ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റോഡിലെ കുഴികളും ബസിന്‍റെ മരണപ്പാച്ചിലുമാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ബസിന്‍റെ അമിതവേഗം മൂലം റോഡിലൂടെ നടക്കാന്‍ പോലും ഭയമാണെന്നും നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ നിരവധി പേര്‍ അപകടങ്ങളില്‍ മരിച്ചെന്നും അധികൃതര്‍ കൃത്യമായ നടപടിയെടുക്കാത്തതാണ് ഇതിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

TAGS :

Next Story