പാലക്കാട് വടക്കഞ്ചേരിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു
വൈകീട്ട് ആറ് മണിയോടെയാണ് സംഭവം

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ആയക്കാട് വീട്ടില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വടക്കാഞ്ചേരി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. ആയക്കാട് ഹരിഹരന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്.
അപകടകാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. തീ പടരുന്നത് ശ്രദ്ധയില്‍ പെട്ടയുടനെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചതോടെയാണ് വലിയ അപകടം ഒഴിവായത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
Next Story
Adjust Story Font
16

