Quantcast

പാലക്കാട് സിനിമാ തിയറ്ററിന് തീപ്പിടിച്ചു

ചെമ്പകശ്ശേരി ദേവി സിനിമാസിലാണ് തീപ്പിടുത്തം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    2 Nov 2023 9:55 PM IST

Palakkad cinema theater caught fire, chembakassery cinemas, theater, latest malayalam news, പാലക്കാട് സിനിമാ തിയേറ്ററിന് തീപിടിച്ചു, ചെമ്പകശ്ശേരി സിനിമാസ്, തിയേറ്റർ, ഏറ്റവും പുതിയ മലയാളം വാർത്ത
X

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ സിനിമാ തിയറ്ററിന് തീപ്പിടിച്ചു. ചെമ്പകശ്ശേരി ദേവി സിനിമാസിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് വൈകീട്ട് 7 മണിയോടെയാണ് സംഭവം.



തിയേറ്ററിന്റെ ഒരുവശത്ത് ആളിപ്പടർന്ന തീ നാട്ടുകാർ കെടുത്താൻ ശ്രമിച്ചെങ്കിലും തീ പൂർണമായും ആണക്കാനായില്ല. തുടർന്ന് ഷൊർണൂരിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.


അപകടത്തിൽ ആളപായമില്ല. എ.സി യിൽ നിന്നും വൈദ്യുതി ഷോർട് ആയതാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

TAGS :

Next Story