Quantcast

അട്ടപ്പാടിയിലെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍ രാമകൃഷ്ണന്‍ ബിജെപിയില്‍ ചേരും

തദ്ദേശ തെരഞ്ഞെടുപ്പില്‍ അഗളി പഞ്ചായത്തില്‍ സിപിഎം വിമതനായി രാമകൃഷ്ണൻ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-01-08 13:19:38.0

Published:

8 Jan 2026 4:00 PM IST

അട്ടപ്പാടിയിലെ സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍ രാമകൃഷ്ണന്‍ ബിജെപിയില്‍ ചേരും
X

പാലക്കാട്: സിപിഎം മുന്‍ ഏരിയ സെക്രട്ടറി ബിജെപിയില്‍ ചേരും. പാലക്കാട് അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്ന വി.ആര്‍ രാമകൃഷ്ണനാണ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ അഗളി പഞ്ചായത്തില്‍ സിപിഎം വിമതനായി ഇയാള്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെ അഗളി ലോക്കല്‍ സെക്രട്ടറി എന്‍.ജംഷീര്‍ ഫോണ്‍ വിളിച്ച് വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു.

42 വര്‍ഷമായി അട്ടപ്പാടിയിലെ സിപിഎം സജീവ പ്രവര്‍ത്തകനും രണ്ട് ടേമുകളിലായി ആറു വര്‍ഷം അട്ടപ്പാടി ഏരിയ സെക്രട്ടറി, 12 വര്‍ഷം ജെല്ലിപ്പാറ ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാലര വര്‍ഷം മുന്‍പ് രാമകൃഷ്ണനെ സിപിഎം പ്രാദേശിക നേതൃത്വം പുറത്താക്കിയിരുന്നു.

'തന്നെ എന്തിനാണ് പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്താക്കിയതെന്ന് ഇതുവരെയും മനസിലായിട്ടില്ല. ബിജെപിയില്‍ ചേരാനായി ഇന്നലെ ഞങ്ങള്‍ കമ്മിറ്റി കൂടി. അട്ടപ്പാടി മേഖല പ്രസിഡന്റടക്കം പങ്കെടുത്തിരുന്നു. നിലവില്‍ പതിനാല്‍ കുടുംബങ്ങളാണ് ബിജെപിയില്‍ ചേരാനായി തീരുമാനിച്ചത്.' രാമകൃഷ്ണന്‍ വ്യക്തമാക്കി.

TAGS :

Next Story