Quantcast

9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

സർക്കാർ നിയോഗിച്ച വിദഗ്ധസംഘത്തിന് മുന്നില്‍ വിനോദിനിയുടെ കുടുംബം മൊഴി നല്‍കി

MediaOne Logo

Web Desk

  • Updated:

    2026-01-15 08:55:37.0

Published:

15 Jan 2026 1:39 PM IST

9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി
X

പാലക്കാട്: പാലക്കാട്ട് ചികിത്സാപ്പിഴവിനെ തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പിഴവ് സമ്മതിച്ച് ജില്ലാ ആശുപത്രി . അന്വേഷണത്തിന് ഹാജരാവാൻ കുടുംബത്തിന് അയച്ച നോട്ടീസിലാണ് ചികിത്സാപ്പിഴവ് സ്ഥിരീകരിക്കുന്നത്. സർക്കാർ നിയോഗിച്ച വിദഗ്ധസംഘത്തിന് മുന്നില്‍ വിനോദിനിയുടെ കുടുംബം മൊഴി നല്‍കി.

ഉണ്ടായ സംഭവങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞെന്ന് കുടുംബം വ്യക്തമാക്കി. വിഷയത്തിൽ നീതി കിട്ടണം. തങ്ങൾക്ക് ഭയം ഉണ്ടെന്നും കുട്ടിയുടെ അമ്മ പ്രസീത പറഞ്ഞു.

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. അന്വേഷണത്തിന് ഉത്തരവിട്ടെന്നും വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാലക്കാട് ഡിഎംഒ പറഞ്ഞിരുന്നു.

TAGS :

Next Story