Quantcast

പാലക്കാട്‌ കാര്‍ തടഞ്ഞുനിര്‍ത്തി നാലര കോടി രൂപ കൊള്ളയടിച്ചു

പെരിന്തൽമണ്ണ സ്വദേശികളായ വ്യാപാരികളിൽ നിന്നാണ് അജ്ഞാത സംഘം പണം കവർന്നത്

MediaOne Logo

Web Desk

  • Published:

    30 July 2023 7:14 AM IST

palakkad four crore robbery
X

പാലക്കാട്‌: പാലക്കാട്‌ ദേശീയപാതയിൽ കാര്‍ തടഞ്ഞുനിര്‍ത്തി വ്യാപാരികളില്‍ നിന്ന് നാലര കോടി രൂപ കൊള്ളയടിച്ചു. കഞ്ചിക്കോട് വെച്ച് കാർ തടഞ്ഞുനിർത്തിയാണ് പെരിന്തൽമണ്ണ സ്വദേശികളായ വ്യാപാരികളിൽ നിന്ന് അജ്ഞാത സംഘം പണം കവർന്നത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം.

മൂന്നു കാറുകളിലും ഒരു ടിപ്പറിലുമായി എത്തിയ പതിനഞ്ചംഗ സംഘമാണ് കൊള്ളയടിച്ചതെന്ന് വ്യാപാരികൾ മൊഴി നൽകി. പെരിന്തൽമണ്ണ സ്വദേശികളായ മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ്, ഇബ്‌നു വഹ എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്. വ്യാപാരികളുടെ പരാതിയിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഴൽപ്പണവുമായി ബന്ധപ്പെട്ട തർക്കമാണോ കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

TAGS :

Next Story