Quantcast

പാലക്കാട്ട് മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊന്നു

കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    2 Jun 2025 10:39 PM IST

Young women murdered Mananthavady
X

പാലക്കാട്: പാലക്കാട് കൊടുന്തരപ്പുള്ളിയിൽ അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. സിജിലിനെയാണ് അച്ഛൻ ശിവൻ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തി വീട്ടിൽ പ്രശ്‌നമുണ്ടാക്കിയ മകനെ അച്ഛൻ കൊലപ്പെടുത്തുകയായിരുന്നു.

സിജിൽ മദ്യപിച്ചെത്തി വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നത് സ്ഥിരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയാണ് സിജിൽ. 21 കേസുകൾ സിജിലിന്റെ പേരിലുണ്ട്. ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു.

TAGS :

Next Story