Quantcast

പാലക്കാട്ട് ഗർഭിണി വീടിനുള്ളിൽ മരിച്ചനിലയിൽ; ഭര്‍ത്താവിനെയും രണ്ടുകുട്ടികളെയും കാണാനില്ല

ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശമുണ്ടെന്ന് ബന്ധുക്കൾ

MediaOne Logo

Web Desk

  • Updated:

    2024-06-23 06:45:14.0

Published:

23 Jun 2024 12:14 PM IST

crime scene
X

പാലക്കാട്: കരിമ്പയിൽ ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിതയാണ് (26) മരിച്ചത്. ഇന്ന് രാവിലെയാണ് സജിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മക്കളെയും ഭർത്താവിനെയും കാണാനില്ലെന്ന് പരാതിയുണ്ട്.

ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയതായും രണ്ടു കുട്ടികളുമായി ഭർത്താവ് പോണ്ടിച്ചേരിയിലേക്ക് കടന്നതായി സംശമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസും വിരലടയാള വിദഗ്തരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.


TAGS :

Next Story