Quantcast

പാലക്കാട് രണ്ടുപേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

അലനല്ലൂരിലും ലക്കിടിയിലുമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-06-06 17:06:51.0

Published:

6 Jun 2022 5:11 PM IST

പാലക്കാട് രണ്ടുപേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു
X

പാലക്കാട് : പാലക്കാട് രണ്ട് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. അലനല്ലൂരിലും ലക്കിടിയിലുമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യ വിഷബാധയെ തുടർന്നാണ് വയറിളക്കം ഉണ്ടായതെന്നാണ് സംശയിച്ചത്. എന്നാൽ ഷിഗല്ലയാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

അലനല്ലൂര്‍ സ്വദേശിക്കും ലക്കിടിയിലെ 10 വയസ്സുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. അലനല്ലൂരില്‍ വിവാഹ സദ്യയില്‍ പങ്കെടുത്തവരില്‍ വയറിളക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയാണെന്ന് എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പരിശോധനയിലാണ് ഒരാള്‍ക്ക് മാത്രം ഷിഗല്ല സ്ഥിരീകരിച്ചത്. ലക്കിടിയിലെ കുട്ടിക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനാല്‍ ഭക്ഷ്യവിഷബാധയുണ്ടായതാണെന്നാണ് സംശയിച്ചത്. പിന്നീടാണ് പരിശോധനയില്‍ ഷിഗല്ല സ്ഥിരീകരിച്ചത്. S

TAGS :
Next Story