പാലക്കാട് പുതുക്കോട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു
ജോലി കഴിഞ്ഞെത്തി തോട്ടിലേക്ക് പോയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് പുതുക്കോട് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കോട് ചൂലിപ്പാടം സ്വദേശി റാഫി(27)യെ അടുത്തുള്ള തോട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉച്ചക്ക് ടാപ്പിംഗ് ജോലി കഴിഞ്ഞുവന്ന് വീട്ടില്‍ നിന്ന് തോട്ടിലേക്ക് പോയതായിരുന്നു. ഏറെ നേരമായിട്ടും തിരികെയെത്താതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരഞ്ഞിറങ്ങിയപ്പോള്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16

