പാലക്കാട്ട് പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം
കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു

പാലക്കാട്: പാലക്കാട്ട് പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം. പട്ടാമ്പി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് അബിസിനാണ് മർദനമേറ്റത്.
സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളും പത്താം ക്ലാസ് വിദ്യാർഥികളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനിടെ പുറത്തുനിന്നെത്തിയവരാണ് മർദിച്ചത്. കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

