Quantcast

പാലക്കാട്ട് കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചു: മാതാവും ആൺ സുഹൃത്തും അറസ്റ്റിൽ

കട്ടിലില്‍ കെട്ടിയിട്ടും, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികള്‍ മൊഴി നല്‍കി

MediaOne Logo

Web Desk

  • Updated:

    2023-07-13 01:36:10.0

Published:

13 July 2023 1:17 AM IST

Drug selling: Clashes in Thiruvananthapuram; Three people were attacked
X

പാലക്കാട്: പാലക്കാട് തൃത്താല കപ്പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ മാതാവും ആൺ സുഹൃത്തും അറസ്റ്റില്‍. ചാലിശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. കട്ടിലില്‍ കെട്ടിയിട്ടും, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികള്‍ മൊഴി നല്‍കി.

കുട്ടികളുടെ മാതാവ്, ഇവരുടെ ആൺ സുഹൃത്ത് കപ്പൂർ പള്ളംങ്ങാട്ട്ചിറ സ്വദേശി മുഹമ്മദ് ഷബീർ എന്നിവരെയാണ് ചാലിശ്ശേരി പോലീസ് പിടികൂടിയത്… ഇരുവരും കുട്ടികളെ സ്കൂളിൽ വിടാതെ വീട്ട് ജോലിക്കായി നിർബന്ധിച്ചിരുന്നു. കുട്ടികൾ ഇത് വിസമ്മതിച്ചതോടെയാണ് ഇവരെ മർദിക്കാൻ തുടങ്ങിയത്.

പ്രതികൾ കട്ടിലിൽ കെട്ടിയിട്ടും, മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികൾ മൊഴി നൽകി. കുട്ടികൾ മുതിർന്ന സഹോദരി മുഖേനെയാണ് പോലീസിനെ സമീപിച്ചത്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി.

TAGS :

Next Story