Quantcast

പാലക്കാട് നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണവുമായി സ്ഥാനാർഥികൾ

വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. ഗവൺമെന്റ് വിക്ടോറിയ കോളേജ് ആണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം .

MediaOne Logo

Web Desk

  • Updated:

    2024-11-19 01:51:17.0

Published:

19 Nov 2024 6:30 AM IST

Palakkad by election
X

പാലക്കാട്: പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം. സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ പ്രധാന ഭാഗങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.

മണ്ഡലത്തിലുണ്ടായിരുന്ന പ്രമുഖ നേതാക്കൾ കൊട്ടിക്കലാശത്തിന് ശേഷം തിരികെ പോയി. വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. ഗവൺമെന്റ് വിക്ടോറിയ കോളേജ് ആണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം .

വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെ യന്ത്രങ്ങൾ തിരികെ എത്തിക്കും. ശക്തി പ്രകടനമായി മാറിയ കൊട്ടിക്കലാശത്തോടെയാണ് മണ്ഡലത്തിലെ പരസ്യ പ്രചാരണം ഇന്നലെ സമാപിച്ചത്. പ്രചാരണത്തിലുടനീളം കണ്ട ആവേശം സമാപനത്തിലും പ്രതിഫലിച്ചു.

ഇന്നത്തെ നിശബ്ദ പ്രചാരണം കഴിഞ്ഞ് നാളെയാണ് വോട്ടെടുപ്പ്.



TAGS :

Next Story