Quantcast

പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണം: സിപിഐ

ജില്ലാ ഭരണകൂടത്തിനും ജനപ്രതിനിധികൾക്കും ടോൾ റോഡ് നിർമാണം സംബന്ധിച്ച് നൽകിയ മുൻകാല ഉറപ്പുകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും സിപിഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    11 July 2025 7:54 PM IST

Paliyekkara toll collection should be stopped: CPI
X

തൃശൂർ: പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് സിപിഐ. ടോൾ റോഡുകളിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവാരവുമനുസരിച്ചുള്ള യാത്രാ സൗകര്യം നൽകേണ്ടത് കരാറിലെ വ്യവസ്ഥയാണെന്നിരിക്കെ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ദുരിതവും യാത്രകുരുക്കും സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തിലും വർഷങ്ങളായി തുടരുന്ന ടോൾ പിരിവ് അവസാനിപ്പിക്കുവാൻ ദേശീയപാതാ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്നും സിപിഐ തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

മണ്ണുത്തി അങ്കമാലി റോഡിൽ ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര എന്നിവിടങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. ബദൽ യാത്രാ സൗകര്യമൊരുക്കാതെ ദേശീയപാത അടച്ചുകെട്ടരുതെന്ന് ജനപ്രതിനിധികളും നാട്ടുകാരും നിരന്തരമായി ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളാതെ അടിപ്പാതകൾ നിർമ്മിക്കുന്നതിന്റെ പേരിൽ ദേശീയ പാത അടച്ചുകെട്ടി. ടോൾ പിരിവ് ആരംഭിച്ച് 13 വർഷം കഴിഞ്ഞിട്ടും കരാറിൽ പറഞ്ഞിട്ടുള്ള സർവീസ് റോഡുകൾ, നിലവാരമുള്ള ഡ്രൈനേജുകൾ, ലൈറ്റുകൾ, ബസ് ബേകൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല.

പലയിടത്തും സർവീസ് റോഡുകൾ തകർന്ന നിലയിലാണ്. പുതിയ അടിപ്പാതകളുടെ നിർമാണം ആരംഭിച്ച ശേഷം ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും യാത്രക്കാർക്ക് ദുരിതവും സമയനഷ്ടവുമാണ്. ജില്ലാ ഭരണകൂടത്തിനും ജനപ്രതിനിധികൾക്കും ടോൾ റോഡ് നിർമാണം സംബന്ധിച്ച് നൽകിയ മുൻകാല ഉറപ്പുകൾ തുടർച്ചയായി ലംഘിക്കുന്ന സാഹചര്യത്തിൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്നും സിപിഐ ജില്ലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

TAGS :

Next Story