Quantcast

പാലിയേക്കര ടോൾ; വിലക്ക് തുടരുമെന്ന് കോടതി

സുരക്ഷാപ്രശ്നങ്ങളും ഗതാഗതകുരുക്കും തുടരുന്നുവെന്ന് തൃശൂർ കലക്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം

MediaOne Logo

Web Desk

  • Published:

    6 Oct 2025 11:26 AM IST

പാലിയേക്കര ടോൾ; വിലക്ക് തുടരുമെന്ന് കോടതി
X

Photo | Mediaone

തൃശൂർ: പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വെള്ളിയാഴ്ച വരെയാണ് ഹൈക്കോടതി വിലക്ക് നീട്ടിയത്. നാലുവരിപ്പാത ഒറ്റവരിയായി മാറിയെന്ന് കോടതിയുടെ വിമർശനം. കേന്ദ്ര സര്‍ക്കാര്‍ പരിഹാരം കാണാത്തതെന്തെന്നും കോടതി ചോദിച്ചു. സുരക്ഷാപ്രശ്നങ്ങളും ഗതാഗതകുരുക്കും തുടരുന്നുവെന്ന് തൃശൂർ കലക്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. റോഡ് സുരക്ഷയും ടോൾ പിരിവും ബന്ധമില്ലെന്നാണ് ദേശിയപാത അതോറിറ്റിയുടെ വാദം.

കുഴിയെടുക്കുന്ന ഭാഗങ്ങളിൽ യാത്ര സുരക്ഷിതമല്ലെന്നും ദേശീയപാത അതോറിറ്റി സുരക്ഷ നിർദേശങ്ങൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് സെപ്റ്റംബർ അവസാനത്തിൽ കോടതി ടോൾ പിരിവ് വിലക്കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ഘട്ടങ്ങളായി ചെയ്യുന്നുണ്ടെന്നാണ് NHAI യുടെ വിശദീകരണം.

പ്രശ്‌നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് ജില്ലാ കലക്ടർ ഹൈക്കോടതിയെ അറിയിച്ചത്. മുരിങ്ങൂരിലും ആമ്പല്ലൂറിലും ഗതാഗത തടസമുണ്ടായി. റോഡ് തകർന്ന ഇടങ്ങളിൽ ബാരിക്കേഡ് കെട്ടാൻ നിർദ്ദേശം നൽകിയിരുന്നു. ദേശീയപാതാ അതോറിറ്റി ഇത് പാലിച്ചില്ല. ഇത് യാത്രക്കാർക്ക് സുരക്ഷാ പ്രശ്‌നം ഉണ്ടാക്കുന്നെന്നും ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. വിഷയം കുറേക്കൂടി ഗൗരവമായി കാണണമെന്ന് ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് നിർദേശിച്ചു.

TAGS :

Next Story