യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് കുടുംബം പങ്കെടുത്തില്ല; വിവാദങ്ങൾ തള്ളി ലീഗ്
നിലമ്പൂരിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് വിശദീകരണം

തിരുവനന്തപുരം:യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് കുടുംബം പങ്കെടുത്തില്ലെന്ന വിവാദങ്ങൾ തള്ളി ലീഗ്. സാദിഖലി തങ്ങൾ ഹജ്ജിനായി മക്കയിലാണ്. അബ്ബാസലി തങ്ങൾ മറ്റൊരു പരിപാടിയിലായിരുന്നു. നാളെ പ്രചാരണോദ്ഘാടനം അബ്ബാസലി തങ്ങൾ നിർവഹിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്ന് നിലമ്പൂരിൽ നടന്ന യുഡിഎഫ് കൺവെൻഷനിൽ പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുക്കില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗ് വിശദീകരണം
Next Story
Adjust Story Font
16

