പള്ളികളും മതസ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാകണം: പാണക്കാട് ഖാസി ഫൗണ്ടേഷൻ
പുതുതായി നിർമിക്കുന്ന പള്ളികളുടെ നിർമാണഘട്ടത്തിൽ തന്നെ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ലുകളോട് ആവശ്യപ്പെട്ടു

Panakkad Qazi Foundation | Photo | Special Arrangement
മലപ്പുറം: പള്ളികളിലും മതസ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ലുകൾക്ക് നിർദേശം നൽകി. നിലവിലുള്ള സാഹചര്യത്തിൽ പള്ളികളിൽ പ്രവേശിക്കുന്നതിനും നിസ്‌കാരം നിർവഹിക്കുന്നതിനും ഭിന്നശേഷിക്കാർക്ക് പ്രയാസമുണ്ട്.
അവർക്ക് ആവശ്യമായ റാമ്പുകളും വീൽചെയറുകളും മറ്റുസൗകര്യങ്ങളും ഏർപ്പെടുത്തണം. പുതുതായി നിർമിക്കുന്ന പള്ളികളുടെ നിർമാണഘട്ടത്തിൽ തന്നെ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മതസ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്നും പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ലുകളോട് ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

