Quantcast

സിദ്ധാര്‍ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

കേസ് കേന്ദ്ര-അന്വേഷണ ഏജന്‍സിക്ക് കൈമാറിയെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാവാത്തതിന്റെ ആശങ്ക കുടുംബം പങ്കുവെച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-20 08:26:05.0

Published:

20 March 2024 7:54 AM GMT

ayyid Munavvarali Shihab Thangal visited Siddharths family
X

തിരുവനന്തപുരം: എസ്.എഫ്.ഐ ആക്രമണത്തില്‍ മരണപ്പെട്ട പൂക്കോട് വെറ്റിറനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ വീട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സന്ദർശിച്ചു. ഉച്ചയോടെ വീട്ടിലെത്തിയ അദ്ദേഹം സിദ്ധാര്‍ഥന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും കുടുബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു.

കേസ് കേന്ദ്ര-അന്വേഷണ ഏജന്‍സിക്ക് കൈമാറിയെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാവാത്തതിന്റെ ആശങ്ക കുടുംബം പങ്കുവെച്ചു. സിദ്ധാര്‍ത്ഥന് നീതി ഉറപ്പാകുന്നത് വരെ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ തങ്ങള്‍ ഉറപ്പു നല്‍കി.

TAGS :

Next Story